കോഴിക്കോട് നിയമ കലാലയത്തിന്റ സംവാദം ഡിബേറ്റ് ക്ലബ്‌ ഊർജ്ജസ്വലവും ആകർഷകവുമായ ഒരു കൂട്ടായ്മയാണ്.ഈ കൂട്ടായ്മ വിദ്യാർത്തികളിൽ പൊതു സംസാരവും വിമർശനാത്മക ചിന്തയ്ക്കുമൊപ്പം അഭിഭാഷക കഴിവുകളും പരിപോഷിപ്പിക്കുന്നു.ഭൗതിക സംവാദങ്ങളിൽ വിദ്യാർഥികൾക്ക് അവരുടെ കഴിവുകളും പുതിയ ആശയങ്ങളും വളർത്തിയെടുക്കാനും നിയമവ്യവസ്ഥയെ കുറിച്ച് ആഴത്തിലുള്ള അറിവ് നേടാനും ഈ ക്ലബ്‌ ഒരു നാഴികകല്ലായി പ്രവർത്തിക്കുന്നു

സംവാദം ലക്ഷ്യമിടുന്നത് :

  • വിവിധ തലങ്ങളിൽ സംവാദങ്ങൾ സംഘടിപ്പിക്കുകയും പങ്കെടുക്കുകയും ചെയ്യുന്നു.
  • അംഗങ്ങൾക്ക് വിമർശനാത്മക ചിന്താഗതിക്കും പൊതുസംസാരത്തിനും ആവശ്യമായ കഴിവുകൾ സജ്ജമാക്കുന്നു.
  • അഭിമാനകരമായ സംവാദ പരിപാടികളിൽ glck യെ പ്രതിനിധീകരിക്കുകയും വൈദഗ്ത്യം മെച്ചപ്പെടുത്താനുള്ള സാഹചര്യമൊരുക്കുകയും ചെയ്യുന്നു.
  • ആശയവിനിമയം വളർത്തിയെടുക്കുകയും സംവാദത്തിന് താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് വിഭവങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
  • വർഷത്തിൽ ദേശിയതല സംവാദമത്സരങ്ങളിൽ glck ആതിഥേയത്വം വഹിക്കുന്നു.
  • ഇന്ത്യക്ക് അകത്തും പുറത്തും നടക്കുന്ന സംവാദമത്സരങ്ങളിൽ പങ്കെടുക്കേണ്ടതിന് ആവശ്യമായ മാർഗനിർദ്ദേശം നൽകുന്നു.