കേരളത്തിലെ ഏറ്റവും മികച്ച ലോ കോളേജുകളിലൊന്നായ കോഴിക്കോട്‌ ഗവൺമെന്റ്‌ ലോ കോളേജ്‌, നിയമപരിശീലനം, അദ്ധ്യാപനം, നയരൂപീകരണം തുടങ്ങി വിവിധ മേഖലകളില്‍ വിജയിച്ച മികച്ച നിയമവിദഗ്ധരെ പരിശീലിപ്പിക്കാൻ പ്രതിജ്ഞാബദ്ധമാണ്‌. മാസ്റ്റര്‍ ഓഫ്‌ ലോസ്‌ (LLM) പ്രോഗ്രാം ഡിപ്പാര്‍ട്ട്‌മെന്റ്‌- ക്രിമിനൽ നിയമം, ടാക്‌സേഷന്‍ എന്നിവയില്‍ സ്പെഷ്യലൈസേഷന്‍ വാഗ്ദാനം ചെയ്യുന്നു. ക്രിമിനൽ നീതിന്യായ വ്യവസ്ഥ, ടാക്‌സേഷന്‍ തുടങ്ങിയ വിവിധ മേഖലകളില്‍ വിദ്യാര്‍ത്ഥികൾക്ക്‌ സമഗ്രമായ പരിശീലനം ലഭിക്കുന്നു. ഈ വിഷയങ്ങളെക്കുറിച്ച്‌ അവർക്ക്‌ ആഴത്തിലുള്ള ധാരണ ലഭിക്കുകയും ചെയ്യുന്നു.

 

ട്രയല്‍ അഡ്വക്കസി, ലീഗല്‍ റൈറ്റിംഗ്‌, ബിസിനസ്‌ ഓപ്പറേഷന്‍സ്‌ തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ത്ഥികൾക്ക്‌ നിര്‍ണായകമായ പ്രായോഗിക വൈദഗ്ധ്യം നല്‍കിക്കൊണ്ട്‌ ഈ പ്രോഗ്രാമുകൾ വൃത്യസ്ത പഠന മേഖലകളിലെ സമീപനത്തോടെ അനുഭവപരമായ പഠനത്തിന്‌ മുന്‍ഗണന നൽകുന്നു. അക്കാദമികമികവും പ്രൊഫഷണല്‍ വൈദഗ്ധ്യവും ഉള്ള ബഹുമാനപ്പെട്ട ഫാക്കല്‍റ്റിക്കൊപ്പം ലോ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഉദര്‍ജ്ജസ്വലമായ പഠന അന്തരീക്ഷം പ്രദാനം ചെയ്യുന്നു. പരീക്ഷണാത്മക പഠന പരിപാടികളില്‍ പങ്കെടുക്കുന്നതിലൂടെയും വ്യവസായ പങ്കാളികളുമായി ഇടപഴകുന്നതിലൂടെയും വിദ്യാര്‍ത്ഥികള്‍ക്ക്‌ അവരുടെ പ്രൊഫഷണൽ, ഗവേഷണ കഴിവുകള്‍ വികസിപ്പിക്കാനുള്ള അവസരമുണ്ട്‌, അതേസമയം സാമൂഹിക നന്മയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി സംഭാവന ചെയ്യാണ്‌ അവസരം നൽകുകയും ചെയ്യുന്നു.