സര്‍ക്കാര്‍ നിയമകലാലയം കോഴിക്കോട്
സ്ഥാപനവും ചരിത്രവും


സര്‍ക്കാര്‍ നിയമ കലാലയം കോഴിക്കോട്, 1970 ല്‍ സ്ഥാപിതമായി സംസ്ഥാനത്തെ സര്‍ക്കാര്‍ മേഖലയിലെ മൂാമത്തെ നിയമ കലാലയമായ ഇത് കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുു.
കേരളത്തിലെ നിയമപഠനത്തിന്റെ സമാരംഭം 1875 കളിലാണ്. മദിരാശി നിയമകലാലയത്തിലേക്കുളള പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക എ ഉദ്ദേശത്തോടെ ഭാഗിക സമയ ക്ലാസ്സുകളോടുകൂടി പഠനം തുടങ്ങി. ഒരു സ്വതന്ത്ര നിയമ കലാലയം കേരളത്തില്‍ ആരംഭിക്കുത് 1894 ല്‍ ആണ്. 1937 ല്‍ തിരുവിതാംകൂര്‍ യൂണിവേഴ്‌സിറ്റി നിലവില്‍ വപ്പോള്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ആയതിനു കീഴിലായി 1949 ലെ തിരു കൊച്ചി സംയോജനത്തിനു ശേഷം ഈ കലാലയം എറണാകുളത്തേക്ക് മാറ്റി സ്ഥാപിക്കപ്പെ’ു. 1954 ല്‍ മറ്റൊരു നിയമ കലാലയം തിരുവനന്തപുരത്ത് ആരംഭിക്കുകയും ആയത് കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്യുകയും ചെയതു. സംസ്ഥാന രൂപീകരണത്തിനുശേഷവും മലബാര്‍ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യം മദിരാശി സര്‍വ്വകലാശാലയില്‍ മാത്രമേ ലഭ്യമായിരുുളളൂ.

1968 ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല നിലവില്‍ വതോടെ മലബാര്‍ മേഖലയില്‍ അനേകം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍ ഉണ്ടായി. അതോടൊപ്പം നിയമപഠനത്തിന്റെ ആവശ്യകത മനസ്സിലാക്കി ഒരു നിയമ കലാലയവും ആരംഭിച്ചു.
ഇപ്രകാരം കോഴിക്കോട് നഗരത്തിലെ അധ്യാപക പരിശീലന കലാലയത്തിനു സമീപത്തുളള മുമ്പ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രവര്‍ത്തിച്ചിരു കെ’ിടത്തില്‍ 1970 ല്‍ കാലിക്കറ്റ് നിയമ കലാലയം പ്രവര്‍ ത്തനമാരംഭിച്ചു. 197071 വിദ്യാഭ്യാസ വര്‍ഷത്തില്‍ ത്രിവത്സര എല്‍എല്‍ബി ക്ലാസ്സുകള്‍ക്ക് തുടക്കമായി. 1973 ല്‍ ഇവിടെ നിും നിയമ ബിരുദധാരികള്‍ പുറത്തു വു. 1973 നു ശേഷം ഈ കലാലയം പൂര്‍ണ്ണ തോതില്‍ സജ്ജമാവുകയും 300 വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനുതകു വിധത്തില്‍ വികസിക്കുകയും ചെയ്തു.

1976 ല്‍ ബിരുദാനന്തര ബിരുദം ഭാഗികസമയപാഠ്യപദ്ധതി എ രീതിയില്‍ തുടങ്ങുകയും പുതിയ കെ’ിടത്തിലേക്ക് സ്ഥാപനം മാറ്റപ്പെ’തോടെ ഈ കോഴ്‌സ് മുഴുവന്‍ സമയ പഠനക്രമത്തിലേക്ക് മാറ്റുകയും ചെയ്തു. 198485 അധ്യയന വര്‍ഷത്തില്‍ പഞ്ചവല്‍സര നിയമ ബിരുദ പാഠ്യപദ്ധതിക്ക് തുടക്കമായി.
നിലവില്‍ പ്രവര്‍ത്തിച്ചിരു അധ്യാപകപരിശീലന കലാലയത്തില്‍ നിും ഇപ്പോള്‍ ഈ സ്ഥാപനം സ്ഥിതി ചെയ്യു വെളളിമാടുകുിലേക്ക് ആകു’ികളുടെയും പെകു’ികളുടെയും ഹോസ്റ്റല്‍ ഉള്‍പ്പെടെയുളള കെ’ിട സമുച്ചയത്തിലേക്ക് മാറ്റപ്പെ’ു.
കലാലയത്തിന്റെ പ്രധാന കെ’ിടം 1982 ഏപ്രിലില്‍ പൂര്‍ത്തീകരിച്ചു. പൂര്‍ണ്ണ രൂപത്തിലുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 1984 ല്‍ പൂര്‍ത്തിയായി. ഈ നിയമ കലാലയത്തില്‍ ഇപ്പോള്‍ 730 ഓളം വിദ്യാര്‍ത്ഥികള്‍ പഠിച്ചു വരുു.